Monday, February 22, 2010

കൂടണയും മുന്പേ

എനിക്ക് ദുബായ് ദുബായ് ക്രീകിനോടുള്ള പ്രണയം കൂടി വരുന്നതെ ഉള്ളു. ദുബായ് ക്രീക്കില്‍ നിന്ന് മറ്റൊരു സൂര്യാസ്തമയ ഫോട്ടോ. 

Thursday, February 18, 2010

കാവല്‍ക്കാരന്‍


വണ്ടികള്‍ ഇനിയും ഒരുപാട് വരാനുണ്ട് .പതിയെ നടന്നു തുടങ്ങാം എന്നാലെ സന്ധ്യയാകുമ്പോഴേക്കും മുഴുവന്‍ ട്രാക്കും പരിശോധിക്കാന്‍ പറ്റു ....രാമേട്ടന്‍ യാത്ര പറഞ്ഞു  മുന്‍പോട്ടു നടന്നു തുടങ്ങി ....

Wednesday, February 17, 2010

ഒരു പൂരത്തിന്റെ ഓര്‍മയ്ക്ക്

ഉത്സവങ്ങളും പള്ളി പെരുന്നാളും എല്ലാം ഓര്‍മകളിലേക്ക് .. രാത്രിയിലെ ഈ പൂര കച്ചോടം ഒരു ഓര്‍മയാകുന്നു 

Tuesday, February 16, 2010

പിണക്കം

 എന്റെ അനന്തിരവന്‍ ഷിര്‍ദി വിനായക്.ഞാന്‍ ലീവും കഴിഞ്ഞു തിരിച്ചു പോരുന്നതിന്റെ തലേ ദിവസം മൂപര് എന്നോട് കാരണമില്ലാതെ പിണങ്ങി ഇരിക്കുന്നത  ഇത്.

Friday, February 12, 2010

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്

ഒരു പ്രവാസിയുടെ നൊമ്പരങ്ങള്‍.നാട് വിട്ടതിനു ശേഷം മാത്രമാണ് നമുക്ക് നമ്മുടെ നാടിന്റെ വില അറിയാന്‍ പറ്റുന്നത് .ഏങ്ങണ്ടിയൂര്‍ എന്നാ ഒരു കൊച്ചു സുന്ദര ഗ്രാമത്തില്‍ നിന്നാണ് എന്റെ വരവ്. പടിഞ്ഞാറു വശം അറബി കടലും(അഴിമുഖവും)  കിഴക്ക് വശം കനോലി കനാലും. പുന്ഞ്ഞ പാടങ്ങളും പാമ്പിന്‍ കാവും തോടുകളും കുളങ്ങളും ഉള്ള എന്റെ ആ മനോഹരമായ നാട്ടിന്‍പുറം  വിട്ടിടാണ്ണ്‍ ഈ മര്ഭൂമിയിലെ എന്റെ ജീവിതം .ഒരു പക്ഷെ ഫോടോഗ്രാഫിയിലേക്ക് വന്നതിനു ശേഷം ആണ് നാടിനെ ഇത്രയധികം നഷപെടുന്നു എന്ന് ഞാന്‍ മനസിലാകിയത് 

Wednesday, February 10, 2010

ദുബായ് ക്രീക്ക്

ദുബായ് ക്രീക്ക്  ഒരു രാത്രി ദൃശ്യം.
എന്നോട് ആരെന്ഗിലും ദുബായില്‍ ഏറ്റവും ഇഷ്ടപെട്ട സ്ഥലം ഏത് എന്ന് ചോദിച്ചാല്‍ എന്റെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന സ്ഥലം ദുബായ് ക്രീക്ക് എന്നാകും അത് കൊണ്ട് തന്നെ ഞാന്‍ എന്ന് ക്രീകിന്റെ അടുത്ത് ഫോട്ടോ എടുക്കാന്‍ പോയാലും എനിക്ക് നല്ല ഫ്രേം കിട്ടാത്ത ഒരു ദിവസം പോലും ഉണ്ടാകാറില്ല. പക്ഷെ പകല്‍ ഒരിക്കല്‍ പോലും അതിന്റെ ഇരു കരയിലും രെസ്റൊരന്റ്റ്  ബോട്ടുകള്‍ ഒഴിഞ്ഞ നേരം ഇല്ല. അതുകൊണ്ട് തന്നെ അതിന്റെ മനോഹാരിത മുഴവനും ക്യാമറയില്‍ പകര്‍ത്തുവാന്‍ എനിക്ക് ഒരിക്കലും കഴിഞ്ഞിട്ടില.ആദ്യ കാലങ്ങളില്‍ ദുബായ് എന്ന് പറഞ്ഞാല്‍ എല്ലവരുടെയും മന്സിലേക്യു ഓടിയെത്തുക ദുബായ് ക്രീകിന്റെ തീരത്തുള്ള ഈ കെടിട്ടങ്ങള്‍ ആണ്.ദുബൈയുടെ വളര്‍ച്ചക്ക് പിന്നില്‍ ഈ ക്രീകിനു വലിയൊരു സ്ഥാനം ഉണ്ട്. പണ്ടത്തെ എല്ലാ വ്യാപാരങ്ങളും നടത്തിയിരുന്നത് ഈ ക്രീകിലൂടെ ആയിരുന്നു.ഈ ക്രീകിനടിയിലൂടെ മൂന്ന് ടണലുകള്‍ കടന്നു പോകുന്ന്ട് രണ്ടെണ്ണം മെട്രോ റയലിന് വേണ്ടിയും ഒരെണം സാധാരണ ഗതാഗതത്തിനും.

Tuesday, February 9, 2010

വിട പറയും മുന്‍പേ



ഇന്നിന്റെ വിശേഷങ്ങളും കൊണ്ട് വിടപറയുന്ന അസ്തമയ സുര്യന്‍
ദുബായ് ക്രീകില്‍ നിന്നുള്ള ഒരു ദൃശ്യം

Sunday, February 7, 2010

പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തൂ ഹയ്യാ കണ്ണാടി പുഴയില്‍ വിരിയണ കുളിരല പോലെ...

 ഇത് എന്റെ അടുത്ത ഫ്ലാറ്റിലെ കൊച്ചു സുന്ദരി ആണ്. പേര് സംയുക്ത.എനിക്ക് പോസ് ചെയ്യാന്‍ പറഞ്ഞപോഴുള്ള അവളുടെ നാണം കണ്ടോ?അവളുടെ ഭംഗി തന്നെ എപ്പോഴുമുള്ള ഈ മനോഹരമായ പുഞ്ചിരി ആണ്.എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നല്ലൊരു പുഞ്ചിരി ദിനം ആശംസിച്ചുകൊള്ളുന്നു.

Monday, February 1, 2010

ഒടുക്കത്തെ ചാട്ടം


പഴയ സ്റ്റൊകിലെ പടം ആണ്. ഓണത്തിന് നാട്ടില്‍ പോയപോള്‍ എടുത്ത ചിത്രം.ഇനിയും ഇത് ഹാര്‍ഡ് ഡിസ്കില്‍ വെച്ചുകൊണ്ടിരുന്നാല്‍ ഈ ചാടുന്നവന്‍ പുറതെക്യു വന്നു തല്ലുമെന്ന് തോന്നി.
ഈ ചാടുന്നവന്‍ എല്ലാം നൊടിയിട കൊണ്ടാണ് ചെയ്തത്.അത് കൊണ്ട് തന്നെ ശരിക്കും പൊസിഷന്‍ ചെയാന്‍ ഉള്ള സമയം കിട്ടിയില്ല കൂടാതെ എനിക്യു അവന്റെ നിഴലും ഫ്രെമിനുളില്‍ വരുതനമായിരുന്നു.നിങ്ങള്ക്ക് ചിലപ്പോള്‍ ഇത് ഇഷ്ടപെട്ടില എന്ന് വരും പക്ഷെ എനിക്യു ഈ ഫ്രാമിംഗ് ആന്‍ഡ്‌ കോമ്പോ ആണ് ഇഷ്ടപെട്ടത്.ചെറിയ എച് ഡി ആര്‍ പരീക്ഷണവും നടത്തിയിടുണ്ട്.

LinkWithin

Related Posts with Thumbnails