Showing posts with label തൃശൂര്‍. Show all posts
Showing posts with label തൃശൂര്‍. Show all posts

Monday, September 24, 2012

മഴയിലൂടെ നനഞ്ഞ് നനഞ്ഞ്


കരിമ്പനകളുടെ കാനലുകള്‍ ഉടിലുപോലെ പൊട്ടിവീണു..പിന്നെ മഴ തുളിച്ചു..മഴ കനത്തു പിടിച്ചു.കനക്കുന്നമഴയിലൂടെ രവി നടന്നു. .ഇടിയും മഴയുമില്ലാതെ കാലവര്‍ഷത്തിന്റെ വെളുത്ത മഴമാത്രം നിന്നു പെയ്തു..കൂമന്‍കാവിലെത്തിയപ്പോഴും ആ വെളുത്ത മഴ മാത്രം നിന്നു പെയ്തു...  
- ഖസാക്കിന്‍റെ ഇതിഹാസം - ഒ.വി.വിജയന്‍))))

Wednesday, December 15, 2010

Floating memories

അങ്ങനെ മറ്റൊരു അവധികാലം കൂടി ഓര്‍മയുടെ താളുകളിലേക്ക്... ഏതൊരു പ്രവാസിയും പറയുന്ന പോലെ ഈ മനോഹരമായ ദൈവത്തിന്റെ സ്വന്തം നാടുവിട്ടാണ് ഞാനും ഈ മരുഭൂമിയില്‍ ചേക്കേറിയത്.

Monday, November 1, 2010

Home is where the heart is


"എന്റെ സ്വപ്നങ്ങള്‍ , പ്രതീക്ഷകള്‍, മോഹങ്ങള്‍... ഇതൊക്കെയും പേറുന്ന എന്റെ നാട്... എന്റെ ഹൃദയം സ്പന്ധിയ്ക്കുന്നതിവിടെയാണ്.... എന്റെ മലയാളം, എന്റെ കേരളം."
2010 നവംബര്‍ ഒന്നിന് നമ്മുടെ കേരളത്തിന് 54 വയസ് തികയുന്ന ഈ അവസരത്തില്‍ എല്ലാ മലയാളികള്‍ക്കും കേരള പിറവി ദിനാശംസകള്‍.

Wednesday, September 29, 2010

ചമയങ്ങളില്ലാതെ

ചമയങ്ങളുടെ നാട്യങ്ങളില്ലാതെയാകുന്നത് ആ നിഷ്കളങ്കതയുടെ കൈപ്പാട് പതിയുമ്പോള്‍ മാത്രം.... എന്നിലെ എന്നെ ഞാന്‍ തേടുന്നത് ചമയങ്ങളണിയാത്ത നിന്റെ ശൈശവബാല്യങ്ങളിലാണ്....

Sunday, September 19, 2010

ഒരു മൌനത്തിന്റെ അകലം

മഴ പെയ്തൊഴിഞ്ഞ വഴികളില്‍ നിന്റെ മൌനത്തിന് കൂട്ടായ് നടന്നപ്പോഴും ഞാനറിയുന്നുണ്ടായിരുന്നു സൌഹൃദമെന്ന മറക്കുടയ്ക്കു പിന്നില്‍ നീ എനിയ്ക്കായ് കാത്തുവെച്ച ഹൃദയത്തുടിപ്പുകള്‍ ...

Tuesday, September 14, 2010

Wrinkle free moment

"മങ്ങുന്ന കാഴചകള്‍ക്കപ്പുറം ഞാന്‍ തേടുന്നത് ഓര്‍മച്ചെപ്പിലെടുത്തുവെക്കാന്‍ ഒളിമങ്ങാത്ത ചില വര്‍ണ്ണക്കാഴ്ചകള്‍.. ജനനവും മരണവും തമ്മില്‍ വരച്ചു ചേര്‍ത്തൊരു ഫ്രെയ്മില്‍ പതിയുന്ന ജീവന്റെ നേര്‍ക്കാഴ്ചകള്‍."

Sunday, September 12, 2010

വാത്സല്യത്തിന്റെ കുടകീഴില്‍

വർഷങ്ങളെത്ര കഴിഞ്ഞിട്ടും ജീവിതവഴിയിൽ പതറുമ്പോഴും തനിച്ചാകുമ്പോഴും ഞാനിന്നും തേടുന്നു...വാത്സല്യച്ചൂടുള്ള ആ വിരൽത്തുമ്പ്. പിച്ച വെയ്ക്കാൻ തുടങ്ങിയ നാൾ മുതൽ എന്നെ നയിച്ച കരുതലിന്റെ കൈത്താങ്ങ്... കാലമെന്നെ വളർത്താതിരുന്നത് ആ മനസ്സിന്റെ വാത്സല്യത്തണലിൽ മാത്രമായിരുന്നു....

Wednesday, September 8, 2010

മഴയും തേടി


ഏത് മഴക്കാലം തേടിയാണ് നീ യാത്രയായത്? നിന്നില്‍ പെയ്തലിയാന്‍ വെമ്പിനിന്ന എന്റെ പ്രണയമേഘങ്ങളെ ഏത് കാറ്റാണ് നിന്നില്‍നിന്നകറ്റി മാറ്റിയത്.... 
നീ എന്നോട് ആവശ്യപെട്ടത്‌ നല്ല മഴ ചിത്രങ്ങള്‍ ആയിരുന്നു.പക്ഷെ മഴമേഘങ്ങള്‍ എന്നെ അത്ര കണ്ടു അനുഗ്രഹിച്ചില്ല.എങ്കിലും നിനകായ്‌ ഞാന്‍ സമര്‍പ്പിക്കട്ടെ ഓണകാലത്തെ ഈ മഴ ചിത്രം 

Saturday, June 5, 2010

Go Green


The World Environment Day(WED) was established by the United Nations General Assembly in 1972. Hosted every 5th of June by a different city and commemorated with an international exposition through the entire week, WED is used by the United Nations to stimulate awareness of the environment and encourage political attention and public action. Conservation of nature is greatly important for the preservation of human species and with the menace of Global Warming looming large constantly, WED, which addresses this problem, is all the more significant. You too can do your bit to contribute to this important event.

Tuesday, March 2, 2010

ആള്‍കൂട്ടത്തില്‍ തനിയെ


പഴയ സ്റ്റോക്ക്‌ ആണ്.2009 ലെ  തൃശൂര്‍ പുലികളിക്ക് എടുത്ത പടം.ഈ പടം പുലിക്കു ഞാന്‍ ഡെഡിക്കേറ്റ് ചെയുന്നു(പുണ്യാളന്‍ താങ്ക്സ് ഫോര്‍ ദി രിമൈന്ടെര്‍).

LinkWithin

Related Posts with Thumbnails