Wednesday, September 29, 2010

ചമയങ്ങളില്ലാതെ

ചമയങ്ങളുടെ നാട്യങ്ങളില്ലാതെയാകുന്നത് ആ നിഷ്കളങ്കതയുടെ കൈപ്പാട് പതിയുമ്പോള്‍ മാത്രം.... എന്നിലെ എന്നെ ഞാന്‍ തേടുന്നത് ചമയങ്ങളണിയാത്ത നിന്റെ ശൈശവബാല്യങ്ങളിലാണ്....

Monday, September 27, 2010

കാഴ്ചയ്ക്കുമപ്പുറം

കാഴ്ചയ്ക്കുമപ്പുറം ജീവിതമെന്ന കടലുണ്ട്... അതിനുമപ്പുറം ജയിച്ചുകേറാനൊരു തീരമുണ്ട്... ഇടയില്‍ അനുഭവങ്ങളുടെ ഒരായിരം തിരകളുണ്ട്..

Sunday, September 19, 2010

ഒരു മൌനത്തിന്റെ അകലം

മഴ പെയ്തൊഴിഞ്ഞ വഴികളില്‍ നിന്റെ മൌനത്തിന് കൂട്ടായ് നടന്നപ്പോഴും ഞാനറിയുന്നുണ്ടായിരുന്നു സൌഹൃദമെന്ന മറക്കുടയ്ക്കു പിന്നില്‍ നീ എനിയ്ക്കായ് കാത്തുവെച്ച ഹൃദയത്തുടിപ്പുകള്‍ ...

Thursday, September 16, 2010

പെയ്തലിയാന്‍

പൊഴിഞ്ഞുവീണത് നിന്റെ ഹൃദയത്തിലേയ്ക്ക്.... വിധിയുടെ വെയില്പരക്കും വരെയെങ്കിലും ഞാൻ നിന്നില്‍ ചേര്‍ന്നുറങ്ങട്ടെ....

Tuesday, September 14, 2010

Wrinkle free moment

"മങ്ങുന്ന കാഴചകള്‍ക്കപ്പുറം ഞാന്‍ തേടുന്നത് ഓര്‍മച്ചെപ്പിലെടുത്തുവെക്കാന്‍ ഒളിമങ്ങാത്ത ചില വര്‍ണ്ണക്കാഴ്ചകള്‍.. ജനനവും മരണവും തമ്മില്‍ വരച്ചു ചേര്‍ത്തൊരു ഫ്രെയ്മില്‍ പതിയുന്ന ജീവന്റെ നേര്‍ക്കാഴ്ചകള്‍."

Sunday, September 12, 2010

വാത്സല്യത്തിന്റെ കുടകീഴില്‍

വർഷങ്ങളെത്ര കഴിഞ്ഞിട്ടും ജീവിതവഴിയിൽ പതറുമ്പോഴും തനിച്ചാകുമ്പോഴും ഞാനിന്നും തേടുന്നു...വാത്സല്യച്ചൂടുള്ള ആ വിരൽത്തുമ്പ്. പിച്ച വെയ്ക്കാൻ തുടങ്ങിയ നാൾ മുതൽ എന്നെ നയിച്ച കരുതലിന്റെ കൈത്താങ്ങ്... കാലമെന്നെ വളർത്താതിരുന്നത് ആ മനസ്സിന്റെ വാത്സല്യത്തണലിൽ മാത്രമായിരുന്നു....

Wednesday, September 8, 2010

മഴയും തേടി


ഏത് മഴക്കാലം തേടിയാണ് നീ യാത്രയായത്? നിന്നില്‍ പെയ്തലിയാന്‍ വെമ്പിനിന്ന എന്റെ പ്രണയമേഘങ്ങളെ ഏത് കാറ്റാണ് നിന്നില്‍നിന്നകറ്റി മാറ്റിയത്.... 
നീ എന്നോട് ആവശ്യപെട്ടത്‌ നല്ല മഴ ചിത്രങ്ങള്‍ ആയിരുന്നു.പക്ഷെ മഴമേഘങ്ങള്‍ എന്നെ അത്ര കണ്ടു അനുഗ്രഹിച്ചില്ല.എങ്കിലും നിനകായ്‌ ഞാന്‍ സമര്‍പ്പിക്കട്ടെ ഓണകാലത്തെ ഈ മഴ ചിത്രം 

LinkWithin

Related Posts with Thumbnails