Wednesday, December 22, 2010

THE END

"I am an unfinished portrait...was waiting and wondering how I will look in the end. I have loved life deeply...despite the many will chosen paths that have brought me here. I feel like my heart will explode if I can't release the thoughts that fill my restless soul. Here's to all those who walked by my side on this journey. I am a part of you...and you are part of me. ..."

Wednesday, December 15, 2010

Floating memories

അങ്ങനെ മറ്റൊരു അവധികാലം കൂടി ഓര്‍മയുടെ താളുകളിലേക്ക്... ഏതൊരു പ്രവാസിയും പറയുന്ന പോലെ ഈ മനോഹരമായ ദൈവത്തിന്റെ സ്വന്തം നാടുവിട്ടാണ് ഞാനും ഈ മരുഭൂമിയില്‍ ചേക്കേറിയത്.

Wednesday, November 10, 2010

നിനക്കായ്

പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കാന്‍ എന്റെ പ്രിയ മഴത്തുള്ളിക്ക് ഇനി മണിക്കൂറുകളുടെ ദൈര്‍ഘ്യം മാത്രം...നാളെ വിവാഹിതയാകുന്ന എന്റെ ആ സുഹൃത്തിനു സമര്‍പ്പിക്കുന്നു സ്നേഹത്തിന്റെ ഈ മഴത്തുള്ളികളും സൌഹൃദത്തിന്റെ ഈ മഞ്ഞ കോളാമ്പി പൂവും.എന്നും നിനക്ക് നല്ലത് മാത്രം വരാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം.നഷ്ടങ്ങളുടെ കണക്കു പുസ്തകം ഇനി നിന്റെ ഓര്‍മകളുടെ അഗ്നിയില്‍ ഹോമിച്ച് ഒരു പുതിയ തുടക്കം...

Thursday, November 4, 2010

Light Up Your Life

പ്രിയ കൂട്ടുകാര്‍ക്ക് ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍.
ഇനിയുള്ള കാലം ജീവിതത്തില്‍ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റേയും പൂത്തിരികള് വിടരട്ടെ...

Monday, November 1, 2010

Home is where the heart is


"എന്റെ സ്വപ്നങ്ങള്‍ , പ്രതീക്ഷകള്‍, മോഹങ്ങള്‍... ഇതൊക്കെയും പേറുന്ന എന്റെ നാട്... എന്റെ ഹൃദയം സ്പന്ധിയ്ക്കുന്നതിവിടെയാണ്.... എന്റെ മലയാളം, എന്റെ കേരളം."
2010 നവംബര്‍ ഒന്നിന് നമ്മുടെ കേരളത്തിന് 54 വയസ് തികയുന്ന ഈ അവസരത്തില്‍ എല്ലാ മലയാളികള്‍ക്കും കേരള പിറവി ദിനാശംസകള്‍.

Tuesday, October 26, 2010

Waiting for you ....

"ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയിട്ട് നീയോടി മറഞ്ഞു. നിസ്സഹായതയുടെ, ഒറ്റപ്പെടലിന്‍റെ ആഴങ്ങളിലേക്ക് എന്നെ വലിച്ചെറിഞ്ഞ് നീ പോയതെന്തിന്? മഞ്ഞു പെയുന്ന ഈ താഴ്വരയുടെ ഏകാന്തയില്‍ ഇന്നും ഞാന്‍ തനിച്ചാണ്, നിന്‍റെ സ്വപനകൊട്ടാരത്തിന് കാവലായ്, നിന്നെയും കാത്ത്.."

Tuesday, October 19, 2010

Fujairah early morning

All the shots taken at Al Aqqah Beach,Fujairah at very early morning 6AM.We have started from Dubai around 2.30 AM and drove around 200KM to fujairah to catch rocky beach photos.







Saturday, October 16, 2010

Search for Meaning

ജീവിതം ഒരു യാത്രയാണെന്ന് ... ജീവിതമെന്ന ഉത്തരം തേടിയുള്ള എന്റെ യാത്ര ഈ മരുഭൂമിയിലും അവസാനിക്കുന്നില്ല... ഉത്തരം തേടിയുള്ള ജീവിതയാത്രകള്‍ തുടര്ന്നുകൊണ്ടെയിരിക്കും....

Saturday, October 2, 2010

Fallen Love

ഞാന്‍ പൊഴിഞ്ഞു വീണത്‌ ഓര്‍മകളുടെ നഷ്ടസ്വപ്നങ്ങളിലേയ്ക്ക്... പ്രണയത്തിന്റെ പൂക്കള്‍ നീ നിറച്ചു തന്ന ആ വസന്തകാലത്തില്‍ പുനര്‍ജനിക്കുവാന്‍ മണ്ണിലേക്ക് മടക്കം അനിവാര്യം, വീണ്ടും വരികില്ലേ നീ ഒരു കാറ്റായി തെന്നലായെങ്ങിലും....

Wednesday, September 29, 2010

ചമയങ്ങളില്ലാതെ

ചമയങ്ങളുടെ നാട്യങ്ങളില്ലാതെയാകുന്നത് ആ നിഷ്കളങ്കതയുടെ കൈപ്പാട് പതിയുമ്പോള്‍ മാത്രം.... എന്നിലെ എന്നെ ഞാന്‍ തേടുന്നത് ചമയങ്ങളണിയാത്ത നിന്റെ ശൈശവബാല്യങ്ങളിലാണ്....

Monday, September 27, 2010

കാഴ്ചയ്ക്കുമപ്പുറം

കാഴ്ചയ്ക്കുമപ്പുറം ജീവിതമെന്ന കടലുണ്ട്... അതിനുമപ്പുറം ജയിച്ചുകേറാനൊരു തീരമുണ്ട്... ഇടയില്‍ അനുഭവങ്ങളുടെ ഒരായിരം തിരകളുണ്ട്..

Sunday, September 19, 2010

ഒരു മൌനത്തിന്റെ അകലം

മഴ പെയ്തൊഴിഞ്ഞ വഴികളില്‍ നിന്റെ മൌനത്തിന് കൂട്ടായ് നടന്നപ്പോഴും ഞാനറിയുന്നുണ്ടായിരുന്നു സൌഹൃദമെന്ന മറക്കുടയ്ക്കു പിന്നില്‍ നീ എനിയ്ക്കായ് കാത്തുവെച്ച ഹൃദയത്തുടിപ്പുകള്‍ ...

Thursday, September 16, 2010

പെയ്തലിയാന്‍

പൊഴിഞ്ഞുവീണത് നിന്റെ ഹൃദയത്തിലേയ്ക്ക്.... വിധിയുടെ വെയില്പരക്കും വരെയെങ്കിലും ഞാൻ നിന്നില്‍ ചേര്‍ന്നുറങ്ങട്ടെ....

Tuesday, September 14, 2010

Wrinkle free moment

"മങ്ങുന്ന കാഴചകള്‍ക്കപ്പുറം ഞാന്‍ തേടുന്നത് ഓര്‍മച്ചെപ്പിലെടുത്തുവെക്കാന്‍ ഒളിമങ്ങാത്ത ചില വര്‍ണ്ണക്കാഴ്ചകള്‍.. ജനനവും മരണവും തമ്മില്‍ വരച്ചു ചേര്‍ത്തൊരു ഫ്രെയ്മില്‍ പതിയുന്ന ജീവന്റെ നേര്‍ക്കാഴ്ചകള്‍."

Sunday, September 12, 2010

വാത്സല്യത്തിന്റെ കുടകീഴില്‍

വർഷങ്ങളെത്ര കഴിഞ്ഞിട്ടും ജീവിതവഴിയിൽ പതറുമ്പോഴും തനിച്ചാകുമ്പോഴും ഞാനിന്നും തേടുന്നു...വാത്സല്യച്ചൂടുള്ള ആ വിരൽത്തുമ്പ്. പിച്ച വെയ്ക്കാൻ തുടങ്ങിയ നാൾ മുതൽ എന്നെ നയിച്ച കരുതലിന്റെ കൈത്താങ്ങ്... കാലമെന്നെ വളർത്താതിരുന്നത് ആ മനസ്സിന്റെ വാത്സല്യത്തണലിൽ മാത്രമായിരുന്നു....

Wednesday, September 8, 2010

മഴയും തേടി


ഏത് മഴക്കാലം തേടിയാണ് നീ യാത്രയായത്? നിന്നില്‍ പെയ്തലിയാന്‍ വെമ്പിനിന്ന എന്റെ പ്രണയമേഘങ്ങളെ ഏത് കാറ്റാണ് നിന്നില്‍നിന്നകറ്റി മാറ്റിയത്.... 
നീ എന്നോട് ആവശ്യപെട്ടത്‌ നല്ല മഴ ചിത്രങ്ങള്‍ ആയിരുന്നു.പക്ഷെ മഴമേഘങ്ങള്‍ എന്നെ അത്ര കണ്ടു അനുഗ്രഹിച്ചില്ല.എങ്കിലും നിനകായ്‌ ഞാന്‍ സമര്‍പ്പിക്കട്ടെ ഓണകാലത്തെ ഈ മഴ ചിത്രം 

Sunday, August 15, 2010

Independence day

"ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാന പൂരിതമാകണമന്തരംഗം, 
കേരളമെന്നു കേട്ടാല്‍ തിളയ്ക്കണം ചോര ഞരമ്പുകളില്‍"
Wish a you all a happy Independence Day

Thursday, August 12, 2010

Lost World

" Into my heart an air that kills
From yon far country blows:
What are those blue remembered hills,
What spires, what farms are those?
That is the land of lost content,
I see it shining plain,
The happy highways where I went
And cannot come again"

Tuesday, August 3, 2010

Surpassing Temptations

“We may run, walk, stumble, drive, or fly, but let us never lost sight of the reason for the journey, or miss a chance to see a rainbow on the way.”
(Photo Caption courtesy : Sunil Warrior)

Sunday, August 1, 2010

Yeh Dosti Hum Nahin Thodenge


"Don't walk in front of me, I may not follow.
Don't walk behind me, I may not lead.
Walk beside me and be my friend."
I wish you all A Happy Friendship Day

Wednesday, July 28, 2010

Water Splash

I was planning for a water splash since i bought SLR cam.But never tried it until last week. Last week my friend Deepu came to my flat.So we deiced to do some water splash. Luckily we have got more than 15 beautiful water splash images.I will post a few here.



EXIF : Canon 7D,Canon EF 100mm F2.8 Macro lens,Canon 580 EX II Flash(wireless fired),


Shutter Speed : 1/250 Seconds, Aperture : F 7.1, ISO : 200,Exposure mode : manual,White balance : Tungsten




Its very difficult to get Crowns with water splash.But We have got more than 4 wonderful crowns.This is one of them.






Last But not Least

Sunday, July 25, 2010

World is my home

Taken this photo during Scott Kelby's Third Annual | Worldwide Photo Walk(held at
Dubai creek side(4.30 AM) on 24th July 2010 on behalf of Dubai Weekend photography club).

Monday, July 12, 2010

Fade In Fade Out


മഴയെ,പൂക്കളെ,പ്രകൃതിയെ ഒരു പാട് സ്നേഹിക്കുന്ന, നന്നായി ബ്ലോഗ്‌ എഴുതുന്ന ആ പുതിയ കൂട്ടുകാരിക്ക് ഞാന്‍ ഈ ചിത്രം സമര്‍പ്പിക്കുന്നു.
   “Friends are flowers that never fade”

Monday, July 5, 2010

അസ്തമയം

അകാലത്തില്‍ പൊലിഞ്ഞ സംഗീത സംവിധായകന്‍ എം.ജി.രാധാകൃഷ്ണന് ഈ ചിത്രം സമര്‍പ്പിച്ചു കൊള്ളുന്നു

LinkWithin

Related Posts with Thumbnails