കൊതിച്ചു നീ…
തേന്‍ നുകരാന്‍…
ഇതള്‍ വിടര്‍ത്തി ഞാന്‍…
നിനക്കു മാത്രമായ്.
മനസ്സ് നിന്നോടു മന്ത്രിച്ചു
നുകര്‍ന്നോളു..എന്നിലെ തേന്‍…
നിനക്കാവോളം തേന്‍.
ചൂടുള്ള ചുണ്ടാല്‍ ഇക്കിളിയക്കി നീയെന്നെ
അതെന്‍റ്റെ മേലാകെയാളിപ്പടര്‍ന്നു
വിടര്‍ന്നു ഞാനൊരു പൂവായ്മാറി.
നുകര്‍ന്നു നീയെന്‍റ്റെ തേനും സുഖന്ധവും
സ്നേഹവും സൌന്ദര്യവും…
എന്നും നിനക്കുള്ളതാണ്…
ഒരുനാള്‍ ഇതള്‍ പൊഴിയുംവരെ…
3 comments:
“ഇതളടർന്നുവീണ മണ്ണിലലിഞ്ഞുചേരും നിനക്കായ് ഞാനൊടുവിലിറ്റിച്ച തേൻകണം
ആ മണ്ണ് പുൽകുകിൽ നിനക്കു നുകരാം
പ്രണയത്തിന്റെ ഒരുനുള്ളുമധുരം” നല്ല ചിത്രം...
Good macro..
Beautiful
Post a Comment