Monday, January 10, 2011

World through my eyes

ഈ ഇരുമ്പഴികള്‍ക്കുമപ്പുറത്തെ ആ ലോകം എന്ത് മനോഹരമാണെന്നോ....കണ്ടതെല്ലാം കണ്ണിനു വിരുന്നേകി...പുതിയ പുതിയ കാഴ്ചകള്‍ അതില്‍ പലതും ജീവന്റെ നേര്‍കാഴ്ചകള്‍....ഒരു പുതിയ ലോകം എനിക്ക് മുന്നില്‍ തുറക്കപെടുകയായിരുന്നു...

ക്യാമറ കണ്ണുകളുമായി ഞാന്‍ എന്റെ യാത്ര ആരഭിച്ചിട്ടു നാലു കൊല്ലത്തിനും മേലെയാകുന്നു. പക്ഷെ സീരിയസ് ആയി ( സാങ്കേന്തികമായി ശരിയെന്ന രീതിയില്‍) ഫോട്ടോ എടുക്കാന്‍ തുടങ്ങിയത് ഒരു രണ്ടു കൊല്ലം മുന്പ് ഒരു എസ് എല്‍ ആര്‍ വാങ്ങിയതിനു ശേഷവും.ഇത് എന്റെ നൂറാമത്തെ ബ്ലോഗ്‌ പോസ്റ്റ്‌, എന്റെ എല്ലാ കൂട്ടുകാര്‍ക്കും ഞാന്‍ ഈ ചിത്രം സമര്‍പ്പിച്ചു കൊള്ളുന്നു.ഇനിയും നിങ്ങളുടെ സഹകരണവും പ്രോത്സാഹനവും തുടര്‍ന്നും പ്രതീക്ഷിച്ചു കൊള്ളുന്നു.ഈ പടം ഏകദേശം ഒരു നാലര കൊല്ലം മുന്പ് എടുത്തതാണ്.അതുകൊണ്ട് തന്നെ ഒരുപാട് കുറവുകളും പ്രതീക്ഷിക്കാം.എന്തുകൊണ്ടോ എനിക്ക് ഒരു പ്രത്യേക ഇഷ്ടമുള്ള ഒരു പടം.

7 comments:

Unknown said...

ആശംസകള്‍.ഇനിയും ഒരുപാട് നല്ല ചിത്രങ്ങളുടെ സൃഷ്ടിക്കായി..

faisu madeena said...

congrats
...ഇനിയും ഒരു പാട് ഉയരത്തില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു ..ബെസ്റ്റ്‌ ഓഫ് ലക്ക്

sids said...

Best wishes.... sarin...

Unknown said...

പോരട്ടേ ഇനിയും പോരട്ടെ

Sarin said...

thanks alot friends..

Manickethaar said...

മനോഹരം..best wishes......

Naushu said...

nalla chithram ..

LinkWithin

Related Posts with Thumbnails